ഞാന്‍ എട്ടു വയസ്സുകാരിയുടെ
ഒപ്പം നടന്നു.
അവളെന്നെ അടിമുടി നോക്കി
പുച്ഛത്തോടെ മൊഴിഞ്ഞു.
'നീ ഇന്നൊട്ടും സുന്ദരിയല്ല.
ഉടുപ്പിന്റെയും പാവാടയുടെയും
നിറങ്ങള്‍ തമ്മില്‍ യോജിക്കുന്നില്ല.
തല മറക്കുന്ന തുണി പാടെ ചുളിഞ്ഞത് .
മുടി പറന്നു ഭ്രാന്തിയെപ്പോലെ.
മുഖത്തൊരു പൊട്ടില്ല
കാതിലോ കമ്മലും ഇല്ല.
ഞാന്‍ ഇനി നിന്നോടൊപ്പം നടക്കില്ല.
നീ എന്റെ അമ്മയുമല്ല.
നീ കണ്ണാടി നോക്കാത്തവള്‍.'
അവള് അകന്നു നടന്നു.
അല്‍പ്പം നേരം അവള് മുമ്പില്‍
അപ്പോഴൊക്കെ ഞാന്‍ പുറകില്‍.
പെട്ടെന്നൊരു പട്ടി പാഞ്ഞുവന്നു.
അപ്പോഴവള്‍ തിരിഞ്ഞു നിന്നു ചിരിച്ചു.
പട്ടിയെ നോക്കി.പിന്നെ എന്നെയും
സ്നേഹത്തോടെ പറഞ്ഞു.
'ഞാന്‍ വീണ്ടും നിന്റെ മകളാകാന്‍ തീരുമാനിച്ചു.'
ഞാന്‍ അവളോട് പറഞ്ഞു.
'നീ എന്റെ എന്തുമാകൂ.
അമ്മയോ അമ്മൂമ്മയോ മകളോ
അച്ഛനോ ആങ്ങളയോ മകനോ കൂട്ടുകാരനോ
എന്തും'
അവള് കൈ നീട്ടി എന്റെ കൈക്ക് പിടിച്ചു .
പിന്നെ അവളെന്നെ നടത്തിച്ചു .
പിന്നീടൊരിക്കലും ഞാന്‍ ഒറ്റയ്ക്ക് നടന്നിട്ടില്ല.
ഒപ്പം നടന്നു.
അവളെന്നെ അടിമുടി നോക്കി
പുച്ഛത്തോടെ മൊഴിഞ്ഞു.
'നീ ഇന്നൊട്ടും സുന്ദരിയല്ല.
ഉടുപ്പിന്റെയും പാവാടയുടെയും
നിറങ്ങള്‍ തമ്മില്‍ യോജിക്കുന്നില്ല.
തല മറക്കുന്ന തുണി പാടെ ചുളിഞ്ഞത് .
മുടി പറന്നു ഭ്രാന്തിയെപ്പോലെ.
മുഖത്തൊരു പൊട്ടില്ല
കാതിലോ കമ്മലും ഇല്ല.
ഞാന്‍ ഇനി നിന്നോടൊപ്പം നടക്കില്ല.
നീ എന്റെ അമ്മയുമല്ല.
നീ കണ്ണാടി നോക്കാത്തവള്‍.'
അവള് അകന്നു നടന്നു.
അല്‍പ്പം നേരം അവള് മുമ്പില്‍
അപ്പോഴൊക്കെ ഞാന്‍ പുറകില്‍.
പെട്ടെന്നൊരു പട്ടി പാഞ്ഞുവന്നു.
അപ്പോഴവള്‍ തിരിഞ്ഞു നിന്നു ചിരിച്ചു.
പട്ടിയെ നോക്കി.പിന്നെ എന്നെയും
സ്നേഹത്തോടെ പറഞ്ഞു.
'ഞാന്‍ വീണ്ടും നിന്റെ മകളാകാന്‍ തീരുമാനിച്ചു.'
ഞാന്‍ അവളോട് പറഞ്ഞു.
'നീ എന്റെ എന്തുമാകൂ.
അമ്മയോ അമ്മൂമ്മയോ മകളോ
അച്ഛനോ ആങ്ങളയോ മകനോ കൂട്ടുകാരനോ
എന്തും'
അവള് കൈ നീട്ടി എന്റെ കൈക്ക് പിടിച്ചു .
പിന്നെ അവളെന്നെ നടത്തിച്ചു .
പിന്നീടൊരിക്കലും ഞാന്‍ ഒറ്റയ്ക്ക് നടന്നിട്ടില്ല.
No comments:
Post a Comment