Monday, February 14, 2011

രാത്രികള്‍

ഏകാന്ത പഥികരുടെ എല്ലാ രാത്രികള്‍ക്കും
നിറം ഒന്നാണ്.
അവയെല്ലാം കറുത്തതാണ്‌.
വെളിച്ചത്തിന്റെ വെള്ളി നൂല്‍ക്കംബികളില്‍
നെയ്തെടുക്കുന്ന സ്വപ്നങ്ങള്‍
അവയുടെ വാക്കുകളെ അലങ്കരിക്കുകയില്ല.
സ്വപ്നങ്ങളും പ്രതീക്ഷകളും
അവയില്‍  പ്രേതങ്ങളെ പ്പോലെ  അലഞ്ഞു നടക്കും.
കണ്ണ് കനത്ത ശൂന്യതയും
കാതു പൊട്ടുന്ന മൂകതയും മാത്രമാണ്
അത്തരം രാവുകള്‍ക്ക്‌ സ്വന്തമായുള്ളത്.
തപ്പിത്തടഞ്ഞു നടന്നു തട്ടി വീഴുന്ന
കുറെ നിമിഷങ്ങളും,
വക്കുകള്‍ പൊട്ടിപ്പോയ കുറെ മോഹങ്ങളും,
വരിക്കൂട്ടിവെച്ചു,
വരുവനാരുമില്ലാത്ത വഴികളുടെ വക്കുകളിലും,
വെളിച്ചം നൂണ്ടു കടക്കാത്ത മുറികളുടെ കോണുകളിലും
വേദനകളുടെ അറ്റം കാണാത്ത  വരാന്തകളിലും,
ആ രാത്രികളും പതുങ്ങി നില്‍ക്കും.
ചോദിക്കാനും പറയാനും ഒന്നുമില്ലാത്ത
മനസ്സുകള്‍ക്ക് കാവല്‍ക്കാരായി,
നോവുമാരവിച്ച ഹൃദയങ്ങളിലെ
നോക്കുകുത്തികള്‍ ആയി
ഓര്‍മ്മകളുടെ വെച്ച് മറന്ന
ബാക്കി പത്രങ്ങളായി
ആ രാത്രികളും നിലനില്‍ക്കും

1 comment:

  1. വരുവനാരുമില്ലാത്ത വഴികളുടെ വക്കുകളിലും,
    വെളിച്ചം നൂണ്ടു കടക്കാത്ത മുറികളുടെ കോണുകളിലും
    വേദനകളുടെ അറ്റം കാണാത്ത വരാന്തകളിലും,
    ആ രാത്രികളും പതുങ്ങി നില്‍ക്കും.
    ചോദിക്കാനും പറയാനും ഒന്നുമില്ലാത്ത
    മനസ്സുകള്‍ക്ക് കാവല്‍ക്കാരായി,
    നോവുമാരവിച്ച ഹൃദയങ്ങളിലെ
    നോക്കുകുത്തികള്‍ ആയി .kollaam .nannyirikunnu

    ReplyDelete